തമിഴ്‌നാട്ടില്‍ മാത്രം മൊത്തം കൊവിഡ് ബാധിതര്‍ 2162 പേര്‍; ഇന്ന് സ്ഥിരീകരിച്ചത് 104 പേര്‍ക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം കൊവിഡ്19 സ്ഥിരീകരിച്ചത് 104 പേര്‍ക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2162 ആയി. ചെന്നൈയില്‍ 48 മണിക്കൂറിനിടെ 200ലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 767 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ 94 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇന്ന് സ്ഥിരീകരിച്ച ആളുകളില്‍ കൂടുതല്‍ പേര്‍ക്കും രോഗലക്ഷണങ്ങളുണ്ടിയിട്ടില്ല.

12 വയസ്സില്‍ താഴെ പ്രായമുള്ള എട്ട് കുട്ടികളും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജനസാന്ദ്രതയേറിയ ചെന്നൈയിലൊഴികെ മറ്റെല്ലായിടത്തും കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചത്.

Top