രാജ്യത്ത് കൊറോണ കൂടുന്നു; 34 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: 34 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് പ്രതിരോധ മുന്നൊരുക്കങ്ങള്‍ ശക്തമാക്കുന്നു.
ഇന്നലെ ഇറാനില്‍ നിന്നും ലഡാക്കിലെത്തിയ രണ്ടു പേര്‍ക്കും ഒമാനില്‍ നിന്ന് തമിഴ് നാട്ടിലെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 34 ആയി.

രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ 31,000 പേരാണ് കരുതല്‍ നിരീക്ഷണത്തിലുള്ളത്. ആരോഗ്യ, വിദേശ കാര്യ മന്ത്രിമാരുള്‍പ്പെട്ട ഉന്നത തല യോഗം വിളിച്ച പ്രധാനമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിദേശത്തുനിന്നെത്തുന്നവരുടെ കര്‍ശന പരിശോധന തുടരും. സൈനിക ആശുപത്രികളും പരിശോധനകള്‍ക്ക് സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.

Top