അബുദാബി: കോവിഡ് പരിശോധനയില്‍ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ തയ്യാറെടുക്കുകയാണ് രാജ്യം.
ഇതിനകം തന്നെ 20 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്.ഇനി 90 ലക്ഷം പേരിലാണ് കോവിഡ് പരിശോധനാ നടത്തേണ്ടത്.
ലോകത്ത് തന്നെ കോവിഡ് പരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. കോവിഡ് പ്രതിരോധത്തിനായി മാസങ്ങളായി തുടരുന്ന അണുനശീകരണവും യുഎഇയില്‍ ഊര്‍ജ്ജിതമായി തന്നെ നടക്കുകയാണ്.