ലോകത്തെ ഞെട്ടിച്ച് ന്യൂയോര്‍ക്കില്‍ മാത്രം രോഗികള്‍ അരലക്ഷത്തോടടുക്കുന്നു. ജനസംഖ്യയുടെ പകുതിയിലേറെ വീട്ടിലടച്ചിരിക്കുകയാണ്. ദേശീയ അടിയന്തരാവസ്ഥ പ്രാബല്യത്തിലുള്ള രാജ്യത്ത് 12 സംസ്ഥാനങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) പൊതു കടാശ്വാസ ഫണ്ട് വേണമെന്ന് ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ ജൊഹാനസ്ബര്‍ഗില്‍ സൂപ്പര്‍മാര്‍ക്കറ്റിനു മുന്നില്‍ തടിച്ചു കൂടിയവരെ പിരിച്ചുവിടാന്‍ പൊലീസിന് റബര്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കേണ്ടി വന്നു.
ഓസ്‌ട്രേലിയയില്‍ ഐസലേഷനിലായിരുന്ന ഹോളിവുഡ് താരം ടോം ഹാങ്ക്‌സും ഭാര്യ റിതാ വില്‍സനും ലൊസാഞ്ചലസില്‍ തിരിച്ചെത്തി. ന്യൂഓര്‍ലിയന്‍സില്‍ കൂറ്റന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ താല്‍ക്കാലിക ആശുപത്രിയാക്കിയിരിക്കുകയാണ്. 100 ദിവസത്തിനകം ഒരു ലക്ഷം വെന്റിലേറ്റര്‍ നിര്‍മിക്കുമെന്നും സുഹൃദ് രാജ്യങ്ങള്‍ക്കു നല്‍കാന്‍ തയാറാണെന്നും പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധവന് ഉണ്ടായിരിക്കുകയാണ്. 1400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.രണ്ടു മാസത്തിലേറെയായി അടച്ചിട്ട വൈറസിന്റെ പ്രഭവ കേന്ദ്രമായിരുന്ന വുഹാന്‍ നഗരം തുറന്നു. പാസഞ്ചര്‍ ട്രെയിനുകള്‍ ഓടി തുടങ്ങി. രാജ്യത്ത് ഇന്നലെ 3 മരണം കൂടി. പുതിയതായി 54 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.
ബ്രിട്ടനില്‍ 17,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണം 1000 കടന്നു. ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്, സ്‌കോട്ടിഷ് മന്ത്രി അലിസ്റ്റര്‍ ജാക് എന്നിവര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.ഇറ്റലിയില്‍ മരണം 9,134. രോഗികള്‍ 86,000 കവിഞ്ഞു. ഇറാനിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രോഗികള്‍ 35,000. ഒരു ദിവസം 139 മരണം. ആകെ മരണം 2517. ഇന്നലെ മാത്രം 3,000 രോഗികള്‍.
ജര്‍മനിയില്‍ ഇന്നലെ മാത്രം 6000 രോഗികള്‍. ഇതോടെ ആകെ രോഗികള്‍ അരലക്ഷമാകുന്നു. മരണം 325.
സ്‌പെയിനില്‍ ഒരു ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 832 മരണം. ആകെ മരണം 5690. ആകെ രോഗികള്‍ 64,000. ഇന്നലെ മാത്രം രോഗികള്‍ 1,000.ദക്ഷിണ കൊറിയയില്‍ വൈറസ് പരിശോധനയ്ക്കുള്ള നവീന ടെസ്റ്റിങ് കിറ്റ് നിര്‍മിക്കാന്‍ ഹുണ്ടായ് മോട്ടോഴ്‌സ് രംഗത്തെത്തിയിരിക്കുകയാണ്.
വിവിധ രാജ്യങ്ങളിലെ സ്ഥിതി (രാജ്യം, രോഗികള്‍, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍)
യുഎസ്: 1,04,256 (1,704),ഇറ്റലി: 86,498 (9,134),ചൈന: 81,394 (3,295),സ്‌പെയിന്‍: 72,248 (5,690),ജര്‍മനി: 53,340 (399),ഇറാന്‍: 35,408 (2,517),ഫ്രാന്‍സ്: 32,964 (1,995),ബ്രിട്ടന്‍: 14,543 (759),സ്വിറ്റ്‌സര്‍ലന്‍ഡ്:13,377 (242),ദക്ഷിണ കൊറിയ: 9,478 (144),കാനഡ: 4,757 (55),ഓസ്‌ട്രേലിയ: 3635 (14),ഷമലേഷ്യ: 2320 (27),ജപ്പാന്‍: 1499 (49),ന്യൂസീലന്‍ഡ്: 451 (0),ഇന്ത്യ: 918 (19)