ന്യൂഡല്‍ഹി: സമ്പര്‍ക്കക്രാന്തി എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കൊറോണ ബാധ സ്ഥിരീകരിച്ചര്‍ മാര്‍ച്ച് 13നാണ് ട്രെയിനില്‍ യാത്ര ചെയ്തത്.
ഇവരുടെ പരിശോധനാ ഫലം വന്നത് വെള്ളിയാഴ്ചയാണ്. അതേസമയം മുംബൈയില്‍ നിന്ന് ജബല്‍പൂരിലേക്കുള്ള ഗോഡന്‍ എക്സ്പ്രസില്‍ (Train 11055) ആണ് കൊറോണ ബാധയുള്ള നാല് പേര്‍ സഞ്ചരിച്ചത്. റെയില്‍വേ മന്ത്രാലയമാണിക്കാര്യം പുറത്തുവിട്ടത്.
8 passengers who had travelled on AP Sampark Kranti Express from Delhi to Ramagundam on 13th March have tested positive of COVID-19 yesterday.
Passengers are advised to avoid non essential travel for the safety of fellow citizens
— Ministry of Railways (@RailMinIndia) March 21, 2020
ട്രെയിനിലെ b1 കോച്ചിലാണ് ഇവര്‍ യാത്ര ചെയ്തത്. കഴിഞ്ഞ ആഴ്ച ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയതായിരുന്നു ഇവര്‍.