വിശപ്പനുഭവിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് താങ്ങായി നടി ആഞ്ജലീന ജോളി

വാഷിങ്ടണ്‍ : ലോകം മുഴുവന്‍ കൊറോണ വൈറസിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. വൈറസിനെ തടയാന്‍ ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ ഇതിനെ തടയാന്‍ അത്ര എളുപ്പമല്ല. വൈറസ് വ്യാപനം തടയുന്നതിനായി ഇപ്പോള്‍ പല രാജ്യങ്ങളും ലോക്ഡൗണിലേയ്ക്കാണ് പോകുന്നത്.

എന്നാല്‍ ഈ ലോക് ഡൗണിലൂടെ നിരവധി നിരാലംബരാണ് ഒരു ദിവസത്തെ ആഹാരത്തിനായി പോലും വലയുന്നത്. ഇപ്പോഴിതാ വിശപ്പനുഭവിക്കുന്ന പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് താങ്ങായി നടി ആഞ്ജലീന ജോളി രംഗത്ത് വന്നിരിക്കുകയാണ്.

സ്‌കൂളുകള്‍ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം ലഭിക്കാതെ ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാന്‍ ഏഴരക്കോടി രൂപയാണ് നടി
നോ കിഡ് ഹങ്ക്രി എന്ന സംയുക്ത സംഘടനയ്ക്ക് സംഭാവന നല്‍കിയത്.

‘കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചതിനു പിന്നാലെ സമയത്തിന് ആഹാരം പോലും ലഭിക്കാതെ നമുക്ക് ചുറ്റും നിരവധി പാവം കുഞ്ഞുങ്ങള്‍ ജീവിക്കുന്നുണ്ട്. അമേരിക്കയില്‍ തന്നെ അത്തരത്തില്‍ 22 മില്യണ്‍ കുട്ടികളുണ്ടെന്ന് ചില കണക്കുകള്‍ പറയുന്നു. അങ്ങനെ വിശന്നു കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് താങ്ങാകാനാണ് ഈ സംഘടന.’ ഒരു വിദേശമാധ്യമത്തോടു സംസാരിക്കവെ ആഞ്ജലീന പറഞ്ഞു.

കൊറോണ വൈറസ് പാന്‍ഡെമിക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായങ്ങളുമായി ഹോളിവുഡ് താരങ്ങളായ റിഹാന, അര്‍ണോള്‍ഡ് ഷ്വാസനേഗര്‍, റയാന്‍ റെയ്നോള്‍ഡ്സ് തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

Top