കൊറോണ; ബിസിസിഐ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു

കൊറോണ പരുന്ന ഭീയില്‍ ബിസിസിഐ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. ഇന്നുമുതലാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ കൊറോണ ഭീഷണി കാരണം ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ബിസിസിഐ ഉപേക്ഷിച്ചിരുന്നു.

അതേസമയം ഇന്നലെ ബി.സി.സി.ഐ നടപടിയില്‍ അതൃപ്തിയറിയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അതൃപ്തിയറിയിച്ചത്.

സൗരവ് ഗാംഗുലിയുടെ നടപടിയെ ആണ് മമത വിമര്‍ശിച്ചത്. ഏകദിനം ഉപേക്ഷിച്ച തീരുമാനം എടുക്കുന്നതിന് മുമ്പ് സര്‍ക്കാരിനെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയോ അറിയിക്കാത്തതിനെയാണ് മമതാ വിമര്‍ശിച്ചത്.

Top