കൊറോണ സംശയത്തില്‍ ഐസോലേഷനില്‍ പ്രവേശിപ്പിച്ചയാള്‍ കടന്നു കളഞ്ഞു

പാറ്റ്‌ന: ബിഹാറില്‍ കൊറോണ വൈറസ് ബാധ സംശയത്തേത്തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചയാള്‍ കടന്നുകളഞ്ഞു. ദര്‍ഭംഗ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി സൂപ്രണ്ട് രാജീവ് രഞ്ജനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ പൊലീസിനെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചെന്നും ആശുപത്രിയില്‍ നിന്ന് മുങ്ങിയ ആള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top