റിയാദ്: ആളുകള്‍ സംഗമിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് സൗദി. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായാണ് സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചത്.
ട്വീറ്റിലൂടെയാണ് മന്ത്രാലയം ഈ ആവശ്യമുന്നയിച്ചത്. 50ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്ന പരിപാടികളും ഹസ്തദാനവും ഒഴിവാക്കണമെന്നും വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹസ്തദാനമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. സംശയങ്ങള്‍ക്ക് ഹെല്‍ത്ത് സര്‍വീസ് നമ്പറായ 937ല്‍ ബന്ധപ്പെടാവുന്നതാണ്.