കോപ്പന്‍ഹേഗന്‍: മുന്‍ ഫുട്ബോള്‍ താരത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തോമസ് കലന്‍ബര്‍ഗിനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡെന്മാര്‍ക്കിന് വേണ്ടി ലോകകപ്പില്‍ കളിച്ചിരുന്ന താരമാണ് തോമസ് കലന്‍ബര്‍ഗ്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തോമസ് നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ ഒരു ഫുട്ബോള്‍ മത്സരത്തിന് വേണ്ടി എത്തിയിരുന്നു. ഇവിടെനിന്നും തിരിച്ചെത്തിയശേഷമാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഡാനിഷ് ക്ലബ്ബായ ബ്രോണ്‍ഡ്ബിക്കൊപ്പമാണ് കലന്‍ബര്‍ഗ് മത്സരത്തിന് എത്തിയത്. അതേസമയം മത്സരത്തിനെത്തിയ 13 കളിക്കാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ട്ടിന്‍ ഓണ്‍സ്‌കോവ്, കാസ്പെര്‍ യോര്‍ഗെന്‍സെന്‍, പാട്രിക് ഡി സില്‍വ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഈ കളിക്കാര്‍ തോമസിനെ സ്പര്‍ശിച്ചവരാണ്. എന്നാല്‍ രോഗം സ്ഥിരീകരിച്ച താരത്തിന്റെ നിലയിപ്പോള്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.