രാജ്യം മുഴുവന്‍ കൊറോണ വൈറസ് പടരുന്ന ഭീതിയിലാണിപ്പോള്‍. ഈ സാഹചര്യത്തില്‍ മൊണാകോ ഗ്രാന്റ് പ്രീ റദ്ദാക്കിയിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് മൊണാകോ ഗ്രാന്റ് പ്രീ റദ്ദാക്കുന്നത്.
66 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തവണത്തെ ഫോര്‍മുല 1 കാറോട്ടത്തില്‍ നിന്നും മൊണാകോ ഗ്രാന്റ് പ്രീ ഒഴിവായിരിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഗ്രാന്റ് പ്രീ റദ്ദാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ഡച്ച്, സ്പാനിഷ് ഗ്രാന്റ് പ്രീകള്‍ക്കൊപ്പം മൊണാക്കോ ഗ്രാന്റ് പ്രീയും നീട്ടിയിരുന്നു. എന്നാല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മണിക്കൂറുകള്‍ക്കകം മൊണാകോ ഗ്രാന്റ് പ്രീ റദ്ദാക്കുന്ന വിവരം റേസ് നടത്തുന്ന ഓട്ടോമൊബൈല്‍ ക്ലബ് ഡി മൊണാകോ(എ.സി.എം) അറിയിക്കുകയായിരുന്നു. എന്നാല്‍ ഗ്രാന്റ് പ്രീ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നത് അസാധ്യമായതുകൊണ്ടാണ് റദ്ദാക്കിയത് എന്നാണ് അറിയിച്ചത്.