വുഹാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുന്നു

ന്യൂഡല്‍ഹി: വുഹാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി ശക്തമാക്കി ഇന്ത്യ.വിദേശകാര്യ – വ്യോമയാന മന്ത്രാലയങ്ങള്‍ സംയുക്തമായാണ് ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. ചൈനീസ് അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ പ്രത്യേക വിമാനം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനായി ചൈനയിലേക്ക് തിരിക്കും എന്ന് വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതേസമയം ഇന്ത്യയുടെ നീക്കത്തിനെ അനുകൂലിച്ചുള്ള നിലപാടല്ല ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് വിവരം. ലോകാരോഗ്യ സംഘടന ഒഴിപ്പിക്കിലിനെ അനുകൂലിക്കുന്നില്ലെന്നായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡറുടെ നിലപാട്.

വിദ്യാര്‍ത്ഥികളെ രക്ഷിക്കാനായി ഇന്ത്യ നടപടിയെടുക്കുമ്പോഴും, ഇന്ത്യന്‍ എംബസിയുടെ ഇടപെടലിന്‌ശേഷവും തങ്ങള്‍ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും രക്ഷിക്കണമെന്നും പറഞ്ഞ് കരയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പുറത്ത് വന്നിരുന്നു.

Top