ഫ്രഞ്ച് ഫുട്ബോളര് കിലിയന്‍ എംബാപ്പെയ്ക്ക് കൊറോണ വൈറസ് ഇല്ല. വൈറസ് ബാധിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് നെഗറ്റിവ് റിസള്‍ട്ട് വന്നത്. കൊറൊണ പടരുന്നതിനാല്‍ പനിയും മറ്റ് ലക്ഷണങ്ങളും ഉള്ളവരെയെല്ലാം ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. അപ്പോഴാണ് താരവും പരിശോധന നടത്തിയത്.
ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ കരുത്തുറ്റ താരമാണ് എംബാപ്പെ. ഇപ്പോള്‍ വന്ന പരിശോധാഫലം ടീമിന് ആത്മവിശ്വാസം പകരുന്നതാണ്. അതേസമയം ഡോര്‍ട്മുണ്ടിനെതിരായ മത്സരത്തില്‍ താരം കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ആരാധകര്‍.
പി.എസ്.ജിയ്ക്കായി സീസണില്‍ 32 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 30 ഗോളുകളാണ് നേടിയത്. ലീഗ് 1-ല്‍ നിലവില്‍ ഒന്നാമതാണ് പി.എസ്.ജി ഉള്ളത്.