സിഡ്നി: ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ കൊറോണ ഭീതിയെ തുടര്‍ന്നുള്ള നിരീക്ഷണത്തില്‍. തൊണ്ടവേദന അനുഭവപ്പെട്ടതിനാലാണ് ലോക്കി ഫെര്‍ഗൂസന്‍ നിരീക്ഷണത്തിലുള്ളതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിനു ശേഷമാണ് താരത്തിന് തൊണ്ടവേദന അനുഭവപ്പെട്ടത്. താരം 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴുള്ള സാഹചര്യത്തില്‍ ഹെല്‍ത്ത് പ്രോട്ടോകോള്‍ അനുസരിച്ച് താരത്തെ ടീം ഹോട്ടലില്‍ തന്നെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ താമസിപ്പിച്ചിരിക്കുകയാണെന്നാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് വക്താവ് അറിയിച്ചത്.
താരത്തിന്റെ പരിശോധനാ ഫലം ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വക്താവ് പറഞ്ഞു.