കല്‍ബുര്‍ഗില്‍ മരിച്ച വ്യക്തിയുടെ മകള്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു

ബെംഗളൂരു: കല്‍ബുര്‍ഗിയില്‍ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് മരിച്ച വ്യക്തിയുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബന്ധു മരിച്ച വ്യക്തിയെ ആശുപത്രിയില്‍ പരിചരിച്ചിരുന്നു. ഇതോടെ കര്‍ണ്ണാടകത്തിലെ കൊറോണ ബാധിതരുടെ എണ്ണം ഏഴായി. അതിനിടെ കല്‍ബുര്‍ഗിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു.

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ വിദ്യാര്‍ത്ഥികളെ ബെംഗളൂരുവില്‍ എത്തിക്കും. ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തിക്കാനാണ് തീരുമാനം. കല്‍ബുര്‍ഗിയിലെ കൊവിഡ് ബാധിതന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇവിടെ വിദ്യാര്‍ത്ഥികളെല്ലാം ആശങ്കയിലാണ്. കല്‍ബുര്‍ഗിയില്‍ സ്ഥിതി ഗുരുതരമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Top