ജനീവ: കൊറോണ വൈറസ് ബാധ മൂലമുള്ള ചെറുപ്പക്കാര്‍ക്ക് മരണസാധ്യതയില്ലെന്ന പ്രചാരണം തെറ്റെന്ന് ലോകാരോഗ്യസംഘടന. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ കൊറോണ വൈറസ് ബാധിച്ച് മരണങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രായമായവരിലാണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് രോഗത്തിന് പെട്ടെന്ന് കീഴ്‌പ്പെടുന്നതെന്നും ചെറുപ്പക്കാര്‍ സുരക്ഷിതരാണെന്നുമുള്ള തോന്നല്‍ തെറ്റാണെന്നും കാര്യങ്ങളുടെ സ്ഥിതി അങ്ങനല്ലെന്നുമാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
പ്രായം കൂടിയവരിലാണ് രോഗം എളുപ്പം നാശം വിതയ്ക്കുന്നത് എന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന തോന്നല്‍ ചെറുപ്പക്കാരിലുണ്ട്. അതിനാല്‍ അവര്‍ രോഗപ്രതിരോധ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആരും സുരക്ഷിതര്‍ അല്ലെന്നും എല്ലാവരും പുലര്‍ത്തേണ്ട ജാഗ്രത ചെറുപ്പക്കാര്‍ക്കും ബാധകമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
സോഷ്യല്‍ ഡിസ്റ്റന്‍സിനേക്കാള്‍ ഫിസിക്കല്‍ ഡിസ്റ്റന്‍സാണ് ആവശ്യമെന്നും അവശരുമായി ശാരീരികമായി അകലം പാലിക്കുക എന്നതാണ് സുരക്ഷിത മാര്‍ഗ്ഗമായി ചൂണ്ടിക്കാട്ടുന്നതെന്നും ഡബ്യുഎച്ച്ഒ പറയുന്നു.
അതേസമയം, ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11367 ആയി. 2,75,143 പേരില്‍ ഇതിനോടകം പിടിപെട്ടു.പുതിയതായി 30,000 കേസുകളാണ് ഉണ്ടായിരിക്കുന്നത്. യുറോപ്പില്‍ ഇറ്റലിയിലും സ്പെയിനിലും സ്ഥിതി കൂടുതല്‍ വഷളാകുകയാണ്. ഇറ്റലിയില്‍ മരണം 4000 കടന്നു. 24 മണിക്കൂറിനിടയില്‍ 627 മരണമാണ് ഇറ്റലി കണ്ടത്. ഇന്നലെ ഒറ്റദിവസം സ്പെയിനില്‍ ഇത് 245 പേര്‍ മരണമടഞ്ഞു. ഇറാനിലും സ്പെയിനിലും മാത്രം ഇന്നലെ മരണം 1000 കടന്നു. മലേഷ്യയിലും ഇസ്രായേലിലും ,ഈജിപ്തിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 5,496 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടന്‍ സമ്പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചു.
മാത്രമല്ല അമേരിക്കയില്‍ പുതിയതായി 5000 പേര്‍കൂടി പുതുതായി രോഗികളായി. വൈസ് പ്രസിഡന്റ് പെന്‍സിന്റെ സ്റ്റാഫംഗത്തിനും രോഗം സ്ഥിരീകരിച്ചു. ഇസ്രായേലിലും യുഎഇയിലും ഈജിപ്തിലും മലേഷ്യയിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറബ് വംശജനും ഏഷ്യന്‍ വംശജനുമാണ് യുഎഇയില്‍ ആദ്യമായി കൊറോണ മൂലം മരണമടഞ്ഞത്.