‘കൊറോണിൽ വിൽപ്പന ഇവിടെ നടക്കില്ല’ – മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

കൊവിഡ് വാക്സിൻ എന്ന അവകാശവാദവുമായി പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ മഹാരാഷ്ട്രയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. അത്തരത്തിൽ ഒരു വാക്സിൻ കേന്ദ്രമന്ത്രിമാരുടെ സാനിധ്യത്തിൽ പുറത്തിറക്കിയത് തന്നെ വളരെ സങ്കടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലോകാരോഗ്യ സംഘടനയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പോലുള്ളവയുടെ അംഗീകാരമില്ലാതെ മഹാരാഷ്ട്രയിൽ കൊറോണിൽ വിൽക്കാൻ അനുവദിക്കില്ല. കൊവിഡ് മരുന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയെന്ന പതഞ്ജലിയുടെ അവകാശവാദത്തെ സംഘടന തള്ളിയിരുന്നു. ക്ലിനിക്കൽ ട്രയൽ നടത്തി എന്ന അവരുടെ അവകാശവാദത്തെ ഐഎംഎയും ചോദ്യം ചെയ്തു.’- മന്ത്രി ട്വീറ്റ് ചെയ്തു.

അശാസ്ത്രീയമായ ഒരു ഉത്പന്നത്തിൻ്റെ അവതരണത്തിൽ പങ്കെടുത്തതിൽ ആരോഗ്യമന്ത്രി വിശദീകരണം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

Top