തിരുവനന്തപുരം;തിരിച്ചടയ്ക്കാത്ത കര്‍ഷക വായ്പകളില്‍ ജപ്തി നടപടികള്‍ സ്വീകരിക്കുമെന്ന ബാങ്കേഴ്സ് സമിതി നിലപാടിനെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. അഞ്ച് ലക്ഷം കോടിയില്‍ അധികം തുക കിട്ടാക്കടമായി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി എഴുതിത്തള്ളിയവരാണ് പ്രളയം മൂലം കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്കു നേരെ ജപ്തിഭീഷണി മുഴക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ബാങ്കേഴ്സ് സമിതിയുടേത് ഇരട്ടത്താപ്പ് നയമാണ്. കേരളം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന് ബാങ്കുകളെ നിയന്ത്രിക്കാനാകില്ല. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കാണുന്നുവെന്നും ബാങ്കുകളുമായി ചര്‍ച്ച നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.