ഡൽഹിയിൽ പൊളിച്ചടുക്കൽ തുടർന്ന് കോർപ്പറേഷൻ; വൻ പൊലീസ് സന്നാഹം

ഡൽഹി: ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനി, മംഗോൾപുരി മേഖലകളിൽ പൊളിക്കൽ നടപടി തുടർന്ന് കോർപ്പറേഷൻ. വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ബുൾഡോസർ ഉപയോഗിച്ചുള്ള ഒഴിപ്പിക്കൽ നടപടി. തെക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ഓഖ്‌ല ന്യൂ ഫ്രണ്ട്സ് കോളനിയിലും , നോർത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷൻ പരിധിയിലെ മംഗോൾപുരിയിലുമാണ് ബുൾഡോസർ ഉപയോഗിച്ചുള്ള കോർപ്പറേഷന്റെ പൊളിക്കൽ നടപടി. പ്രതിഷേധങ്ങൾക്കിടെ റോഡിന് സമീപത്തെ നിർമ്മാണങ്ങളും പൊളിച്ചു നീക്കി.

പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ച് കോളനികളിൽ പോലീസ് ബാരിക്കേഡ് തീർത്തിരുന്നു. നോട്ടീസ് നൽകാതെയുള്ള നടപടിയാണ് കോർപ്പറേഷന്റെ ഭാഗത്ത്നിന്ന് ഉണ്ടായതെന്ന്പ്രദേശവാസികൾ പറയുന്നു. മംഗോൾപുരിയിലെ പ്രതിഷേധത്തിൽ ആം ആദ്മി പാർട്ടി എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മേയർ വ്യക്തമാക്കി.

ഈമാസം 13 വരെ തെക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ 14 ഇടങ്ങളിൽ പൊളിക്കൽ തുടരാനാണ് കോർപ്പറേഷന്റെ തീരുമാനം. ഷഹീൻബാഗിൽ കനത്ത പ്രതിഷേധത്തെ തുടർന്ന് പൊളിക്കൽ നടപടി കോർപ്പറേഷൻ നിർത്തിവെച്ചിരുന്നു.

 

Top