കോണ്‍ഗ്രസ് പ്രകടനപത്രിക കാപട്യം നിറഞ്ഞത്; വിമര്‍ശനവുമായി മോദി

പസിഘട്ട്: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു പ്രകടനപത്രികയല്ല മറിച്ച് കാപട്യം നിറഞ്ഞ പ്രസ്താവനകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.അരുണാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ 60 വര്‍ഷത്തെ ഭരണവും തന്റെ 60 മാസത്തെ ഭരണവും താരതമ്യം ചെയ്യാനും മോദി ആവശ്യപ്പെട്ടു. 60 വര്‍ഷം ഭരിച്ചവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. വെറും 60 മാസം മാത്രമാണ് ഞാന്‍ ഭരിച്ചത്. നിങ്ങള്‍ക്ക് തന്നെ അതിന്റെ മാറ്റം കാണാമെന്നും മോദി പറഞ്ഞു.

രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തിപകരുകയാണ് കോണ്‍ഗ്രസ്. രാജ്യദ്രോഹികള്‍ക്ക് പിന്തുണയും നല്‍കുന്നു. എന്നാല്‍ നിങ്ങളുടെ കാവല്‍ക്കാരന്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ട് ഈ ശക്തികളെയെല്ലാം മറികടക്കാന്‍ സാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഒരിടവേള നല്‍കുന്നതിലും അവധിയെടുക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാ വെല്ലുവിളികളേയും വെല്ലുവിളിയായി തന്നെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു വശത്ത് ചൗക്കിദാര്‍ രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ശ്രമം നടത്തുന്നു മറ്റൊരു വശത്ത് അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് രാജ്യദ്രോഹികളുമായി കൈക്കോര്‍ക്കുന്നുവെന്നും മോദി പറഞ്ഞു.

Top