ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജഡ്ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡിനു ശേഷമായിരുന്നു അറസ്റ്റ് നടന്നത്.
കണക്കില്‍ പെടാത്ത മൂന്നു കോടി രൂപയുടെ സ്വത്താണ് റെയ്ഡില്‍ പിടിച്ചെടുത്തത്. രംഗറെഡ്ഡി ജില്ലാക്കോടതിയിലെ അഡീഷണല്‍ മജിസ്‌ട്രേറ്റായ വി.വരപ്രസാദ് ആണ് പിടിയിയിലായിരിക്കുന്നത്. ഇയാളെ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. തെലങ്കാനയിലും മഹാരാഷ്ട്രയിലുമുള്ള വരപ്രസാദിന്റെ വസതികളിലും സ്ഥാപനങ്ങളിലും എല്ലാം ഒരേ സമയമായിരുന്നു റെയ്ഡ് നടന്നത്.