അഴിമതിക്കേസ്; ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് നീട്ടി

ചെന്നൈ: അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് നീട്ടി. ജൂലൈ 26 വരെയാണ് റിമാന്‍ഡ് നീട്ടിയത്. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്.

അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഘല നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം തുടരും. കേസ് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. സെന്തിലിന്റെ അഭിഭാഷകന്റെ വാദം വെള്ളിയാഴ്ച കേള്‍ക്കും.

Top