തിരുവനന്തപുരം: അഴിമതി കേസുകളില്‍ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി കൃത്യവിലോപം കാട്ടിയെന്ന് കോടതി.
ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ പരാമര്‍ശം.
വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശകളില്‍ നടപടി സ്വീകരിക്കാത്തത് അന്വേഷണത്തെ ബാധിച്ചുവെന്നും സര്‍ക്കാര്‍ ഇടപെട്ട് വിജിലന്‍സിന് സ്വതന്ത്രമായ അന്വേഷണത്തിന് വഴിയൊരുക്കണമെന്നും കോടതി വ്യക്തമാക്കി.