ക്വിറ്റോ: അഴിമതിക്കേസില്‍ കസ്റ്റഡിയിലായിരുന്ന ഇക്വഡോര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസിന് ആറ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
ബ്രസീലിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പനിയായ ഓഡെബ്രഷുമായി ബന്ധപ്പെട്ട അഴിമതിയുടെ പേരിലാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഗ്ലാസ് 13.5 ദശലക്ഷം ഡോളര്‍ കൈക്കൂലി കൈപ്പറ്റിയെന്നായിരുന്നു പ്രോസിക്യൂട്ടര്‍മാരുടെ വാദം.
അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഒക്ടോബറില്‍ പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗ്ലാസ് പൊലീസ് കസ്റ്റഡിയിലായിരുന്നു.
കേസില്‍ ഗ്ലാസിന്റെ ബന്ധു റിക്കാര്‍ഡോ റിവേറ ഉള്‍പ്പെടെ നാലു പേരെ കൂടി കുറ്റക്കാരെന്നു കോടതികണ്ടെത്തിയിരുന്നു.
ഇവര്‍ക്കും ആറു വര്‍ഷം വീതം കോടതി തടവുശിക്ഷ വിധിച്ചു.
നേരത്തെ,ഭരണകൂടത്തിലെ ഉന്നതരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായി ഓഡെബ്രഷ് കമ്പനി സമ്മതിച്ചിരുന്നു.
ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളില്‍ 788 മില്യണ്‍ ഡോളര്‍ കൈക്കൂലിക്ക് മാത്രമായി കമ്പനി ചെലവഴിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.