കുളം നിര്‍മാണത്തിലെ അഴിമതി ; കൃഷി വകുപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

suspened

തിരുവനന്തപുരം : തിരുവനന്തപുരത്തെ കരോട് കുളം നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് കൃഷി വകുപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

കൃഷിവകുപ്പ് മെക്കാനിക്കല്‍ എന്‍ജിനിയര്‍ എം.എസ് സജു, ദക്ഷിണമേഖലാ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.ജയന്തി എന്നിവരടക്കമുള്ള അഞ്ച് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കുളം നവീകരണത്തിന്റെ ഭാഗമായി പാര്‍ശ്വഭിത്തി അടക്കമുള്ളവ നിര്‍മിച്ചതില്‍ വന്‍ ക്രമക്കേടാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

നിര്‍മാണത്തിനായി വാങ്ങിയ സിമന്റിലും കമ്പിയിലും വന്‍ അഴിമതിനടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

Top