അധികാരത്തിലിരിക്കെ അഴിമതി; മാലിദ്വീപ് മുന്‍ പ്രധാനമന്ത്രി അബ്ദുള്ള യമീനെതിരെ നടപടി

മാലിദ്വീപ്; മാലിദ്വീപ് മുന്‍ പ്രധാനമന്ത്രി അബ്ദുള്ള യമീനെതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്തി ഉന്നത കോടതി. അധികാരത്തിലിരിക്കെ കള്ളപ്പണം വെളുപ്പിച്ച് തന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി എന്ന കേസിലാണ് യമീനെതിരെ കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.

ഒരു മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണമാണ് അബ്ദുള്ള യമീന്‍ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. എന്നാല്‍ തനിക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിഷേധിക്കുകയാണ് യമീന്‍.

ടൂറിസം വകുപ്പിന് വേണ്ടി ഒരു ഐലന്റ് ലീസിനെടുത്തതുമായി ബന്ധപ്പെട്ട് 79 മില്ല്യണ്‍ ഡോളര്‍ സര്‍ക്കാര്‍ പണം തട്ടിയെന്നതും അധികാരത്തിലിരിക്കെ യമീനെതിരെ വന്ന മറ്റൊരു അഴിമതി ആരോപണമായിരുന്നു. 2015ലായിരുന്നു കേസിനാസ്പദമയ അഴിമതിയെല്ലാം നടന്നത്.

എസ്.ഒ.എഫ് എന്ന സ്വകാര്യ കമ്പനി വഴിയാണ് ടൂറിസം വകുപ്പിലെ അഴിമതി നടത്തിയത്. അബ്ദുള്ള യമീനിനെതിരെ അദ്ദേഹത്തിന്റെ തന്നെ ചില കീഴുദ്യോഗസ്ഥര്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ രഹസ്യ അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്.

Top