ലണ്ടന്‍ : ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി ബ്രിട്ടീഷ് ബാങ്കായ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് (ആര്‍ ബി എസ്) കൂടുതല്‍ ജോലികള്‍ ഇന്ത്യയിലേക്കു നീക്കാന്‍ ശ്രമിക്കുന്നു.
യുകെയില്‍ ബിസിനസ് ലോണുകളുടെ വിഭാഗം കൈകാര്യം ചെയ്യുന്ന 443 ജീവനക്കാരെ പിരിച്ചുവിട്ട് ഈ വിഭാഗത്തെ ഇന്ത്യയിലേക്ക് മാറ്റാനാണ് തീരുമാനം.
റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് ഈ ജോലികള്‍ ഇന്ത്യയിലേക്കു കൊണ്ടുവരുമ്പോള്‍ ചെലവ് ഗണ്യമായി ചുരുങ്ങും.
ജീവനക്കാരുടെ വേതനം, ജീവിതച്ചെലവ് തുടങ്ങിയവയൊക്കെ യു കെയെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവായതാണ് ഇതിനു കാരണം.
യുകെ സര്‍ക്കാരിന് ആര്‍ ബി എസില്‍ 73 ശതമാനം ഓഹരിയുണ്ട്.