ന്യൂയോര്‍ക്ക്: സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ ഒരു സ്വകാര്യവില്‍പനമേളയ്ക്ക് 2,500 രൂപയ്ക്ക് വില്‍പനക്കെത്തിച്ച ചെറിയ കളിമണ്‍ പിഞ്ഞാണത്തിനാണ് കോടികള്‍ വിലമതിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് അപൂര്‍വ നിര്‍മിതിയായ ഈ പിഞ്ഞാണത്തിന് മതിപ്പു വില അഞ്ച് ലക്ഷം ഡോളറാണ്. പൂക്കളുടേയും വള്ളികളുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത പാത്രം ചൈനയിലെ മിങ് രാജവംശക്കാലത്തേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജവംശത്തിലെ മൂന്നാമത്തെ ഭരണാധികാരിയായ യോങ്കിള്‍ ചക്രവര്‍ത്തിയുടെ കാലത്തേതാണ് പിഞ്ഞാണം. 1402 മുതല്‍ 1424 വരെയാണ് യോങ്കിള്‍ ചക്രവര്‍ത്തിയുടെ ഭരണകാലം. ഇത്തരത്തിലുള്ള മറ്റ് ആറ് പാത്രങ്ങള്‍ മാത്രമാണ് നിലവില്‍ കണ്ടെത്തിയിട്ടുള്ളത്.
കണക്ടികട്ട് സ്വദേശിയായ വ്യക്തിയുടെ പക്കലാണ് നിലവില്‍ പിഞ്ഞാണമുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പിഞ്ഞാണം വാങ്ങിയ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ സ്വകാര്യമേളയുടെ സംഘാടകര്‍ തയ്യാറായിട്ടില്ല. പുരാതനനിര്‍മ്മിതികളെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധരെ പാത്രം കാണിച്ചിരുന്നു അവരാണ് പിഞ്ഞാണം വിലമതിക്കുന്നതെന്ന് കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരം അടിസ്ഥാനമാക്കിയാണ് ചെറിയൊരു പാത്രത്തിന് ഇത്രയും ഭീമമായ തുക വിലമതിക്കുമെന്ന കാര്യം പുറത്തു വന്നത്.