ദേശീയ, കേരള ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ കോസ്റ്റ്യൂം ഡിസൈനര്‍ നടരാജന്‍ അന്തരിച്ചു

ചെന്നൈ: മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഒരു വടക്കന്‍ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ നടരാജന്‍ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.

പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലായി 800 സിനിമകള്‍ക്ക് വേണ്ടി നടരാജന്‍ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരന്‍ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

Top