സമയത്തിനെത്താന്‍ സാധിച്ചില്ല; ആ ചരിത്ര മുഹൂര്‍ത്തം മിസ്സ് ചെയ്തു എന്ന് കാജല്‍

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച പിഎം നരേന്ദ്രമോദി എന്ന ചിത്രത്തെ ഏറെ പിന്തുണച്ച നടിയാണ് കാജല്‍ അഗര്‍വാള്‍. ചിത്രത്തെ പിന്തുണച്ച താരത്തിന് നേരെ സൈബര്‍ ആക്രമണവും നടന്നിരുന്നു.

മോദി വീണ്ടും അധികാരത്തിലേറുന്നതിന്റെ ഭാഗമായി നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിലേയ്ക്ക് കാജലിനും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ താരം
ചടങ്ങില്‍ പങ്കെടുത്തില്ല. രാഷ്ട്രീയ പ്രമുഖരും സിനിമാതാരങ്ങളില്‍ പലരും പങ്കെടുക്കുന്ന ചടങ്ങിനു താനെത്തില്ലെന്ന്‌ അറിയിച്ച് നടി ട്വീറ്റ് ചെയ്തിരുന്നു. ക്ഷണം വളരെ വൈകി ലഭിച്ചതിനാല്‍ തനിക്ക് ഡല്‍ഹിക്ക് സമയത്തിനെത്താന്‍ സാധിക്കാതെ പോയതാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് എന്നാണ് കാജല്‍ ട്വീറ്റ് ചെയ്തത്‌.

രാഷ്ട്രപതി ഭവനിലേക്ക് തന്നെ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും മോദി വീണ്ടും അധികാരത്തിലേറുന്ന ആ ചരിത്രമുഹൂര്‍ത്തത്തില്‍ സംബന്ധിക്കാനായി ലഭിച്ച ക്ഷണത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും എന്നാല്‍ ക്ഷണം വളരെ വൈകി ലഭിച്ചതിനാല്‍ തനിക്ക് ഡല്‍ഹിക്ക് സമയത്തിനെത്താന്‍ സാധിക്കാതെ പോയതാണെന്നും അതില്‍ അങ്ങേയറ്റം ഖേദിക്കുന്നവെന്നും ആയിരുന്നു കാജലിന്റെ ട്വീറ്റ്.

Top