ലക്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് എട്ടു പേര്‍ മരിച്ചു. അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍. കര്‍സിയയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ തദ്ദേശ നിര്‍മിത മദ്യം കഴിച്ചതാണ് മരണത്തിന് കാരണമായത്. ആദ്യം രണ്ട് പേര്‍ മരിച്ചെന്നുള്ള വിവരം ലോധ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചിരുന്നു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോഴാണ് കാര്‍സിയയിലും സമീപ ഗ്രാമങ്ങളിലുമായി ആറ് പേര്‍ കൂടി മരിച്ചതായി കണ്ടെത്തിയത്. ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനാല്‍ അഞ്ച് പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.