ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കു നേരെ മിസൈല്‍ തൊടുക്കുമെന്ന് പാക്കിസ്ഥാന്‍ മന്ത്രി അലി അമീന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചാല്‍ ആ രാജ്യത്തെ ഇസ്ലാമാബാദിന്റെ ശത്രുവായി കണക്കാക്കുമെന്നും അവര്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുമെന്നുമാണ് പാക് മന്ത്രിയുടെ ഭീഷണി.
കശ്മീര്‍, ഗില്‍ഗിത് ബാള്‍ടിസ്താന്‍ വകുപ്പു മന്ത്രിയായ അലി അമിന്‍ ഗന്ദാപുരാണ് വിവാദമായ പ്രസ്താവന നടത്തിയത്. പ്രകോപനപരമായ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു.
‘കശ്മീര്‍ പ്രശ്‌നത്തില്‍ സംഘര്‍ഷം വര്‍ധിച്ചാല്‍ പാക്കിസ്ഥാന്‍ യുദ്ധത്തിന് നിര്‍ബന്ധിതമാവും. പാക്കിസ്ഥാനെ പിന്തുണക്കാതിരിക്കുകയും ഇന്ത്യക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന രാജ്യങ്ങളെ ഞങ്ങള്‍ ശത്രുക്കളായി കണക്കാക്കും. ഇന്ത്യക്കു നേരെയും അവരെ പിന്തുണയ്ക്കുന്ന രാജ്യത്തിനു നേരെയും മിസൈല്‍ അയക്കും’ അലി അമീന്‍ പറഞ്ഞു.