ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിലെ റാഷിദിയാപാലം വെള്ളിയാഴ്ച തുറക്കുവാന്‍ ഒരുങ്ങുന്നു. ദേര, ഖവനീജ് ഭാഗങ്ങളിലേക്കുള്ള ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
ഇരുവശത്തേക്കും മൂന്ന് ലെയിനുകളുള്ള പാലം വിമാനത്താവളത്തിലേക്കുള്ള ഇന്റര്‍സെക്ഷനുകളിലെ കാത്തിരിപ്പ് സമയവും കുറയ്ക്കുവാന്‍ സഹായിക്കും. 2020 ആകുമ്പോള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവരുടെ എണ്ണം 92 ദശലക്ഷം ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടിക്കണ്ടാണ് പുതിയ പാലങ്ങള്‍ ഉള്‍പ്പെടെയുള്ള എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് അധികൃതര്‍ പദ്ധതിയിട്ടത്.