ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിനം രാജ്യം ഒന്നടങ്കം ആഘോഷിക്കുകയാണ്.
നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയ്ക്ക് രാഷ്ട്രീയ ഭൂപടം നിര്‍മിച്ചു നല്‍കിയ രാഷ്ട്ര പിതാവിന്റെ ജ്വലിക്കുന്ന സ്മരണയിലാണ് ഇന്ത്യ.
അഹിംസ എന്ന തത്വത്തിൽ അടിസ്ഥാനമാക്കിയ സത്യാഗ്രഹസമരമുറയിലൂടെ അദ്ദേഹം ലോകമെമ്പാടും ശ്രദ്ധേയനായി. ഗാന്ധിജി, മഹാത്മാ, ബാപ്പൂ എന്നിങ്ങനെയുള്ള നാമവിശേഷണങ്ങളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ചേക്കേറി. ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരി ചിന്തകനും ദാർശനികനുമായിരുന്നു അദ്ദേഹം. ജാതിവ്യവസ്ഥിതിയും തൊട്ടു കൂടായ്മയും ഇല്ലായ്മ ചെയ്യുന്നതിൽ ഗാന്ധിജി വാഹച്ച പങ്ക് ഇന്ത്യയുടെ ചരിത്രത്തെ സംബന്ധിച്ച് മാറ്റി നിർത്താനാവാത്തതാണ്.
ഗുജറാത്തിലെ പോര്‍ബന്തറിലായിരുന്നു ജനനം. ദക്ഷിണാഫ്രിക്കയായിരുന്നു ഗാന്ധിയുടെ രാഷ്ട്രീയ പാഠശാല. കറുത്തവന്റെ അതിജീവന പോരാട്ടം ഗാന്ധിയെ നിര്‍മിച്ചു. സത്യഗ്രഹത്തെ അദ്ദേഹം പോരാട്ടത്തിന്റെ ഉപകരണമാക്കി.
മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം രാജ്യം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയുടെ അന്ത്യ വിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചനകള്‍ അര്‍പ്പിക്കും. 10.30 ന് പാര്‍ലമെന്റ് മന്ദിരത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം പ്രധാനമന്ത്രി ഗുജറാത്തിലേക്ക് തിരിക്കും.
വൈകീട്ട് 6ന് അഹമ്മദാബാദില്‍ എത്തുന്ന പ്രധാനമന്ത്രി സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം സ്വഛ് ഭാരത് പരിപാടിയിലും പങ്കെടുക്കും. കോണ്‍ഗ്രസ് പദയാത്രക്ക് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്‌നൌവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരള ഹൗസില്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഐക്യരാഷ്ട്രസഭ രാജ്യാന്തര അഹിംസാ ദിനമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്.