ദര്‍ഗ്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി. പ്രിയങ്കയെ രാജ്യത്തെ ജനങ്ങള്‍ കാണുന്നത് കള്ളന്റെ ഭാര്യയായാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അവര്‍ക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും ഉമാ ഭാരതി പറഞ്ഞു.
പ്രിയങ്കയുടെ ഭര്‍ത്താവ് അഴിമതി നടത്തിയതിന് പ്രതിയാണെന്നും അവര്‍ തുറന്നടിച്ചു. ഇതൊരു ജനാധിപത്യ രാജ്യമാണ്, ഇവിടെ ആര്‍ക്കും എവിടെനിന്നും മത്സരിക്കാമെന്നും ഉമാ ഭാരതി വ്യക്തമാക്കി.