ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അട്ടിമറി; സുമിത് നാഗല്‍ രണ്ടാം റൗണ്ടിലേക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അട്ടിമറിയുമായി ഇന്ത്യന്‍ താരം. ലോക 27-ാം നമ്പര്‍ താരമായ കസാഖിസ്ഥാന്റെ അലക്‌സാണ്ടര്‍ ബുബ്‌ലികിനെ തോല്‍പ്പിച്ച് സുമിത് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍ 6-4, 6-2, 7-6 (7-5). ലോക റാങ്കിംഗില്‍ 139-ാം സ്ഥാനത്താണ് സുമിത് നാഗല്‍. 35 വര്‍ഷത്തിന് ശേഷമാണ് ഒരു സീഡ് താരത്തെ ഇന്ത്യന്‍ താരം തോല്‍പ്പിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതാ മത്സരത്തിലും സുമിത് അട്ടിമറി നടത്തിയിരുന്നു. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ലോക 38-ാം നമ്പര്‍ താരം സ്ലൊവാക്യയുടെ അലക്‌സ് മോല്‍കനെ ഇന്ത്‌നയ് താരം പരാജയപ്പെടുത്തിയിരുന്നു.

ആദ്യ രണ്ട് സെറ്റുകളിലും അനായാസമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. എന്നാല്‍ മൂന്നാം സെറ്റില്‍ മത്സരം ടൈബ്രേയ്ക്കറിലേക്ക് നീണ്ടു. എങ്കിലും സെറ്റ് വിട്ടുകൊടുക്കാതെ സുമിത് വിജയം സ്വന്തമാക്കി. പത്ത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടക്കുന്നത്.

Top