കായംകുളം:ദമ്പതികള്‍ അറിയാതെ ഡോക്ടര്‍ ഗര്‍ഭഛിദ്രം നടത്തിയതായി പരാതി. കായംകുളം കുന്നത്താലുംമൂട് സ്വദേശികളാണ് പരാതിയുമായി എത്തിയത്.
കഴിഞ്ഞ മെയ് 11 നാണ് സംഭവം നടന്നതെന്നാണ് ആരോപണം. കായംകുളം കൃഷ്ണപുരത്തുള്ള സ്വകാര്യ ആശുപത്രിക്ക് എതിരെയാണ് പരാതി.ജൂണ്‍ ആദ്യം പൊലീസില്‍ പരാതി നല്‍കിയെന്നും ഇവര്‍ പറയുന്നു. തെളിവുകള്‍ അടക്കം നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയുണ്ടായില്ലെന്നും ദമ്പതികള്‍ ആരോപിക്കുന്നു.ഡോക്ടര്‍ വീഴ്ച്ച സമ്മതിക്കുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ അടക്കം ആണ് പരാതി നല്‍കിയതെന്ന് പരാതിക്കാര്‍ ആരോപിച്ചു.