സൗത്ത് ഡൽഹിയിൽ ദമ്പതികളും മകളും മരിച്ച നിലയിൽ; മകൻ പരുക്കുകളോടെ രക്ഷപെട്ടു

murder

ന്യൂ ഡൽഹി: മകളും ദമ്പതികളും അടങ്ങുന്ന മൂന്നംഗ കുടുംബം സൗത്ത് ഡൽഹിൽ മരിച്ച നിലയിൽ. ചെറിയ പരിക്കുകൾ മാത്രമെറ്റ മകൻ രക്ഷപ്പെട്ടു.

40-കാരായ മിഥിലേഷ്-സീയ ദമ്പതികളും, 16-കാരിയായ മകൾ നേഹയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ 19-കാരനായ മകനെ ചെറിയ പരുക്കുകളോടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. ഇന്ന് രാവിലെ അഞ്ച് മണിയോട് കൂടിയാണ് സംഭവം നടക്കുന്നത്. സൗത്ത് ഡൽഹിയിലെ വസന്ത് കുൻചിലെ കുടുംബത്തിന്റെ വസത്തിയിലാണ് മൂന്നു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കിഷാങ്ങറിലേ ഒരു കെട്ടിടത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടു ജോലിക്ക് എത്തിയ സ്ത്രീയാണ് മൃദദേഹങ്ങൾ കണ്ടതിനെ തുടർന്ന് പോലീസിനെ വിവരം അറിയിച്ചത്.

മിഥിലേഷ് ഉത്തർ പ്രദേശ് സ്വദേശിയാണ്. ഡൽഹിയിൽ കോൺട്രാക്ടർ ആയി ജോലി നോക്കുകയായിരുന്നു അയാൾ എന്ന് സീയയുടെ സഹോദരൻ പോലീസിനോട് പറഞ്ഞു. ദമ്പതികളുടെ മകനെ ആറ് മാസങ്ങൾക്ക് മുമ്പ് ആരോ തട്ടിക്കൊണ്ട് പോയിരുന്നതായും അയാൾ മൊഴി നൽകി. പരിസരത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ച് കാര്യങ്ങൾ കണ്ടെത്താൻ ഡൽഹി പോലീസ് ശ്രമിക്കുന്നുണ്ട്. ചെറിയ മുറിവുകളോടെ രക്ഷപ്പെട്ട ദമ്പതികളുടെ മകനെയും പോലീസ് ചോദ്യം ചെയ്തു വരുന്നുണ്ട്.

Top