നേപ്പാളിൽ ദേശീയ മൃഗമായ പശുവിനെ കൊന്ന കുറ്റത്തിന് ദമ്പതികൾ അറസ്റ്റിൽ

cow

കാഠ്മണ്ഡു : ദേശീയ മൃഗമായ പശുവിനെ കൊലപ്പെടുത്തിയതിന് നേപ്പാളിൽ ദമ്പതികൾ അറസ്റ്റിൽ. ദുർഗമാൻ തമാങ് (33) ഭാര്യ ദിൽ മായ തമാങ് (28) എന്നിവരാണ് പടിഞ്ഞാറ് നേപ്പാളിൽ അറസ്റ്റിലായത്. പശുവിനെ കൊല്ലാൻ ഇവരോടൊപ്പമുണ്ടായിരുന്ന സഹായി ഒളിവിലാണ്.

പശുവിനെ അറക്കാൻ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തുവെന്നും, മൂന്നാമത്തെയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിനായി പത്ത് ദിവസം ഇവരെ റിമാൻഡ് ചെയ്തു. ജില്ലാ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായ നേപ്പാളിൽ 2015ലാണ് ദേശീയ മൃഗമായി പശുവിനെ പ്രഖ്യാപിച്ചത്.

Top