തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ നടു റോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍.
തമിഴ്നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലയവയലില്‍ ഓട്ടോ ഓടിക്കുന്ന ജീവാനന്ദാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ കരണത്തടിക്കികും അസഭ്യം പറയുകയും ചെയ്തു.
പോലീസ് സറ്റേഷന് 200 കിലോ മീറ്റര്‍ അകലെ മാത്രമാണ് സംഭവം നടന്നത്. സംഭവത്തില്‍ പരാതി ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തില്ല. അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.