couple found dead-palakkad

crime

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ദമ്പതിമാരെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വായില്യാംകുന്നില്‍ സ്വദേശികളായ ഗോപാലകൃഷ്ണന (56), ഭാര്യ തങ്കമണി (55) എന്നിവരാണ് മരിച്ചത്.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് സംശയം. വീടിനുളളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇരുവര്‍ക്കും ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. വീടിന്റെ ഓട് ഇളക്കിയാണ് അക്രമികള്‍ അകത്തുകടന്നിട്ടുള്ളത്. ഇറങ്ങാനുപയോഗിച്ച കയര്‍ ഇവിടെ തൂങ്ങിക്കിടപ്പുണ്ടായിരുന്നു.

ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ മക്കള്‍ വിദേശത്താണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട വസ്തുക്കളടക്കമുള്ളവയുടെ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.

Top