കാസര്‍കോട് മൂന്ന് കൊലകേസുകളിലെ പ്രതികളെ കോടതി വെറുതെവിട്ടു

കാസര്‍കോട്: സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകം ഉള്‍പ്പടെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടു. രണ്ട് കേസുകളില്‍ സാക്ഷികളില്‍ ഭൂരിഭാഗവും കൂറുമാറി.

2015 ഓഗസ്റ്റ് 28-ന് തായന്നൂരിലെ കായകുന്നിലെ ബി.ജെ.പി.-സി.പി.എം. സംഘര്‍ഷത്തില്‍ കൊലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍ നാരായണന്‍, 2008 ഏപ്രില്‍ 14ന് കാസര്‍കോട് പുതിയ ബസ്റ്റാന്റിനടുത് കുത്തേറ്റ് മരിച്ച നെല്ലിക്കുന്ന് സ്വദേശി സന്ദീപ്, 2008 ഡിസംബര്‍ 21ന് പൈവളിഗയില്‍ കുത്തേറ്റ മരിച്ച അബ്ദുള്‍സത്താര്‍ എന്നീ കൊലക്കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

സിപിഎം പ്രവര്‍ത്തകന്‍ നാരയാണന്‍ കൊലപ്പെട്ട കേസില്‍ 3 ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. ഭൂരിഭാഗം സാക്ഷികളും കൂറുമാറിയതിനെത്തുടര്‍ന്ന് എല്ലാവരേയും വെറുതെവിട്ടു. നെല്ലിക്കുന്ന് സ്വദേശിയായ സന്ദീപ് കൊല്ലപ്പെട്ടതിനെത്തുര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ത്തില്‍ ഒരു മാസത്തിനിടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. സന്ദീപ് വധക്കേസിലെ 9 പ്രതികളില്‍ എട്ട് പ്രതികളെയും വെറുതെ വിട്ടു.

കേസില്‍ ഹാജരാകാത്ത ഒരു പ്രതിക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും. ഈ കേസില്‍ വിസ്തരിച്ച 18 സാക്ഷികളില്‍ ഭൂരിഭാഗം പേരും കൂറുമാറിയിരുന്നു. 2008 ഡിസംബറില്‍ പൈവളിഗയില്‍ അബ്ദുള്‍ സത്താര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേരായിരുന്നു പ്രതികള്‍. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് പേരെ വെറുതെവിട്ടു.

Top