ന്യൂഡല്‍ഹി: 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപക്കേസില്‍ വിചാരണക്കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികളും നാലാഴ്ചയ്ക്കുള്ളില്‍ തന്നെ കീഴടങ്ങണമെന്നാണ് അറിയിച്ചിരിക്കുന്നത്.
88 പ്രതികളാണ് ഹര്‍ജികള്‍ നല്‍കിയത്. ഈസ്റ്റ് ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ഹര്‍ജിയാണ് കോടതി തള്ളിയിരിക്കുന്നത്. അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരെ ആയിരുന്നു പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയത്.