ന്യൂഡല്‍ഹി: 1984ല്‍ നടന്ന സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയായ യശ്പാല്‍ സിങിനെ ഡല്‍ഹി പട്യാല ഹൗസ് കോടതി വധശിക്ഷയ്ക്കു വിധിച്ചു. മറ്റൊരു പ്രതിയായ നരേശ് ഷെരാവത്തിനെ ജീവപര്യന്തം തടവിനുമാണ് കോടതി വിധിച്ചത്.
മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ മഹിളാപുരില്‍ രണ്ടു സിഖ് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുവരും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിക്ക് മുമ്പില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. സിഖ് യുവാക്കളായ ഹര്‍ദേവ് സിങ്, അവ്താര്‍ സിങ് എന്നിവരെയാണ് യശ്പാലും നരേഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്.