ജനനേന്ദ്രിയം മുറിച്ച കേസ് ; പെണ്‍കുട്ടി ഹാജരായില്ലങ്കില്‍ ഹര്‍ജി തള്ളുമെന്ന് കോടതി

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം.

തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിമര്‍ശനം ഉന്നയിച്ചത്. പെണ്‍കുട്ടി കോടതിയില്‍ ഹാജരാവാത്തതിനാണ് വിമര്‍ശനം.

അടുത്ത തവണ ഹാജരായില്ലങ്കില്‍ ഹര്‍ജി തള്ളുമെന്ന് പോക്‌സോ കോടതി അറിയിച്ചു.

കേസില്‍ നേരത്തെ നുണ പരിശോധനയെന്ന പൊലീന്റെ ആവശ്യം അംഗീകരിച്ച കോടതി, ഇക്കാര്യത്തില്‍ നേരിട്ട് ഹാജരായി നിലപാട് വ്യക്തമാക്കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.

Top