തിരുവനന്തപുരം : എഡിജിപി ആര്‍.ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി .
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കേ ശ്രീലേഖ അഴിമതികളും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
ശ്രീലേഖക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.