ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും കുറ്റക്കാരെന്ന് കോടതി. തിങ്കളാഴ്ചയാണ് ഇമ്രാന്‍ ഖാനും ഷാ മഹ്മൂദ് ഖുറേഷിയും കുറ്റക്കാരെന്ന് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
പാകിസ്താന്‍ ഉന്നത അന്വേഷണ ഏജന്‍സിയാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 2022 മാര്‍ച്ചില്‍ വാഷിംഗ്ടണിലെ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നാണ് സൈഫര്‍ കേസ്. നിലവില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തടവില്‍ കഴിയുന്ന തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്‍, ഷാ മഹ്മൂദ് ഖുറേഷി എന്നിവര്‍ക്കെതിരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
2024 ജനുവരിയില്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇമ്രാന്‍ ഖാനെ അയോഗ്യനാക്കാന്‍ സാധ്യതയുണ്ട്. കേസെടുത്തതിന് പിന്നാലെ ആഗസ്റ്റിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യ നിയമത്തിലെ 5, 9 വകുപ്പുകള്‍ കുറ്റപത്രത്തില്‍ ചുമത്തിയതിനാല്‍ വധശിക്ഷയ്ക്ക് വരെ കാരണമായേക്കാമെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. കുറ്റം നിഷേധിച്ചതായും കുറ്റപത്രത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇമ്രാന്റെ അഭിഭാഷകന്‍ ഉമൈര്‍ നിയാസി മാധ്യമങ്ങളോട് പറഞ്ഞു.