court granted bail to Vijay Mallya

ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്യക്ക് കോടതി താല്‍ക്കാലികമായി ജാമ്യം അനുവദിച്ചു.

വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിലാണ് മല്യക്ക് ജാമ്യം ലഭിച്ചത്.

ബ്രിട്ടന്‍ പൊലീസായ സ്‌കോട്‌ലന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റു ചെയ്തിരുന്നത്.

ഇന്ത്യയില്‍ 9000 കോടി വായ്പാകുടിശ്ശിക വരുത്തിയ കേസിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ വര്‍ഷം മേയിലാണ് വിജയ് മല്യ രാജ്യം വിട്ടത്. തുടര്‍ന്ന് മല്യയെ വിട്ടുകിട്ടാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു.

Top