കൊച്ചി: ഫെമിനിസ്റ്റുകളെയും പുരോഗമനവാദികളെയും കോടതിക്കു പേടിയാണെന്ന് അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. അവര്‍ക്കെതിരേ സംസാരിച്ചാല്‍ തങ്ങളുടെ ലെഫ്റ്റ് ലിബറല്‍ പട്ടം നഷ്ടപ്പെടുമോയെന്ന ഭയമാണു കോടതികള്‍ക്ക്. രാഷ്ട്രീയക്കാര്‍ ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നതിനു പിന്നിലും ഇതേ കാരണമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലാണ് ഇത്തരത്തിലൊരു വിധി ഉണ്ടായതെങ്കില്‍ ഭക്തര്‍ തന്നെ ആ പ്രശ്‌നം പരിഹരിക്കുമായിരുന്നു. കേരളത്തിലെ വിശ്വാസികളെക്കാളും ഭക്തിയും വൃതശുദ്ധിയും ഉള്ളത് അന്യസംസ്ഥാനങ്ങളിലെ ഭക്തര്‍ക്കാണ്. 13നു സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് എന്തു നിലപാടാണു സ്വീകരിക്കുമെന്ന് അറിയാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.