കോട്ടയം: ബലാല്‍സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ നവംബര്‍ പതിനൊന്നിന് ആരംഭിക്കും. ഫ്രാങ്കോ മുളയ്ക്കല്‍ നവംബര്‍ 11ന് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് പോലീസ് സമന്‍സ് കൈമാറി.
പാലാ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചിരുന്നത്. തുടര്‍ന്നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. പോലീസ് ജലന്ധറിലെത്തി ഫ്രാങ്കോയ്ക്ക് സമന്‍സ് കൈമാറി.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ. ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകളെയും മനുഷ്യാവകാശ കമ്മിഷനെയും സമീപിച്ചു. അനുയായികളെ ഉപയോഗിച്ച് യു ട്യൂബ് ചാനലുണ്ടാക്കി അവയിലൂടെ അപകീര്‍ത്തികരമായ വീഡിയോകള്‍ പുറത്തിറക്കുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി.